09:12pm 25 October 2026
NEWS
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു
13/10/2025  09:29 AM IST
nila
 വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു വയസുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു

പാലക്കാട്: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54), ഇവരുടെ കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. 

 ഇവർ താമസിക്കുന്ന പാടിയുടെ ജനൽ തകർത്താണ് കാട്ടാന അകത്തുകടന്നത്. അകത്തുകടന്ന കാട്ടാന ഉറങ്ങിക്കിടന്ന രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു എന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img